KUTTIPPURAMLocal news
വളാഞ്ചേരി കാവുംപുറത്ത് മലഞ്ചരക്ക് കട കുത്തി തുറന്ന് മോഷണം. 1000 കിലോ കുരുമുളകും ഒരു ചാക്ക് അടയ്ക്കയും കവർന്നു
![](https://edappalnews.com/wp-content/uploads/2023/07/vector-illustration-cartoon-thief-29889117.webp)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432641013-903x1024.jpg)
വളാഞ്ചേരി: കാവുംപുറത്ത് എ.എല്‍.പി സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന മലഞ്ചരക്ക് കടയിലാണ് വന്‍ മോഷണം നടന്നത്.ചാക്കുകളിലായി സൂക്ഷിച്ച 1000 കിലോ കുരുമുളകും ഒരു ചാക്ക് അടക്കയും 1000 രൂപയും മോഷ്ടാവ് കവര്‍ന്നു.കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.ശനിയാഴ്ച്ച രാത്രി പതിവ് പോലെ കടയടച്ചു പോയ ഉടമസ്ഥന് അസൈനാര്‍ ഞായാറഴ്ച രാവിലെയാണ് കടയില്‍ മോഷണം നടന്ന കാര്യം അറിയുന്നത്. കടയുടെ ഒരു ഷട്ടറിന്റെ വശം ലോക്ക് അറുത്ത് മാറ്റിയ നിലയിലാണ്. മോഷണം വിവരം ഉടന്‍ പോലീസില്‍ അറിയിച്ചു.വളാഞ്ചേരി എസ് എച്ച് ഓ ജലീലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)