Local newsMALAPPURAM

വളാഞ്ചേരിയിൽ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

വളാഞ്ചേരിയില്‍ നാലര ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ഉമര്‍, മുഹമ്മദ് ഷാഹിദ് എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടുന്നത്.

പാലത്തിന് അടിയില്‍ വച്ച് ലഹരി ഉപയോഗവും ഇടപാടുകളും നടക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 4.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ക്ക് ലഹരി ലഭിച്ചതെന്നും ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button