CHANGARAMKULAMLocal news
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി


എടപ്പാൾ: വടക്കുമുറി SSMUP സ്കൂളിൽ കൗമാരക്കാരിൽ ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. PTA പ്രസിഡന്റ് PN ബാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അദ്ധ്യാപകൻ റസാക്ക് മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗം പൊന്നാനി സബ് ഇൻസ്‌പെക്ടർ റുബീന മാഡം ഉദ്ഘാടനം ചെയ്തു ബോധവൽക്കരണ ക്ലാസ്സ് നടത്തി.
യോഗത്തിൽ നന്നംമ്മുക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ സർ മഴക്കാല രോഗങ്ങളെ കുറിച്ച് ക്ലാസ്സ് നടത്തി. SSLC, ഹയർ സെക്കന്ററി പരീക്ഷയിലെ വിജയികളായ സ്കൂളിലെ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ശാസ്ത്രശർമ്മൻ മാഷ് ആശംസയും, PTA വൈസ് പ്രസിഡന്റ് പ്രബിൻ നന്ദിയും അറിയിച്ചു.
