CHANGARAMKULAM
വളയംകുളത്ത് ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം: തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാങ്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ ഇരുമ്പ് തൂണുകൾ കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പത്ത് അടിയോളം താഴ്ചയുള്ള പറമ്പിലേക്ക് തലകീഴായായി മറിഞ്ഞത്. ലോറി ഓടിച്ചിരുന്ന മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.