വളയംകുളം പുത്തൻകുളത്തിൽ പെയിൻ്റ് കെമിക്കൽ അടങ്ങിയ വിഷാംശം കലർത്തിയതായി ആരോപണം


കുളത്തിൽ കുളിച്ചവർ ചൊറിച്ചിൽ ചെവി വേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടി.പഞ്ചായത്ത് അധികൃതർ കുളത്തിൽ കുളിക്കുന്നത് നിരോധിച്ചു.പൊതുജനങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്ന വളയംകുളത്തെ പുത്തൻകുളത്തിൽ ആരോ പെയിന്റ് കെമിക്കൽ തുടങ്ങിയ വിഷാശം കലർത്തിയതിനെ തുടർന്ന്വെള്ളത്തിന് നിറം മാറ്റം സംഭവിച്ചിരുന്നു. കുളത്തിൽ കുളിച്ച ചിലക്ക് ചൊറിച്ചിൽ, ചെവി വേദന തുടങ്ങിയ അസ്വസ്ത്തതകളുണ്ടാകുകയും ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട് .സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകുകയും ചെയ്തു.ഈ സാഹചര്യത്തിൽ കുറച്ചു ദിവസത്തേക്ക് കുളത്തിൽ കുളിക്കണ്ട എന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് അധികാരികൾ കുളത്തിൽ കുളിക്കുന്നത് നിരോധിച്ച് കുളത്തിൻ്റെ ഗേറ്റ് പൂട്ടിയിട്ടു. കുളത്തിൽ
കെമിക്കൽ കലക്കുന്ന സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.നിരവധിയാളുകൾ പ്രയോജനപ്പെടുത്തുന്ന കുളം മലിനമാക്കിയവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് പുത്തൻകുളം സംരക്ഷണ സമിതി ആവശ്യപ്പെട്ടു.













