CHANGARAMKULAM
വളയംകുളം ഇസ്ലാഹി അസോസിയേഷൻ്റെ ഓർഫൻ കെയർ പദ്ധതിയിൽ അംഗങ്ങളായ മാതാപിതാക്കളുടെ സംഗമം നടന്നു

ചങ്ങരംകുളം: വളയംകുളം ഇസ്ലാഹി അസോസിയേഷൻ്റെ ഓർഫൻ കെയർ പദ്ധതിയിൽ അംഗങ്ങളായ മാതാപിതാക്കളുടെ സംഗമം ചങ്ങരംകുളത്ത് സംഘടിപ്പിച്ചു പ്രമുഖ പണ്ഡിതൻ ഇബ്രാഹിം ബുസ്താനി സംഗമം ഉദ്ഘാടനം ചെയ്തു ചെയർമാൻ പി.പി.എം അഷ്റഫ് അധ്യക്ഷത വഹിച്ചു.പി പി ഖാലിദ് ,മുഹമ്മദലി പഞ്ചമി കെ വി മുഹമ്മദ്പ്രസംഗിച്ചു.ഭർത്താക്കന്മാരുടെ വിയോഗം മൂലം സമൂഹത്തിൽ ഒറ്റപ്പെടുന്ന സഹോദരിമാർക്ക് തണലേകാൻ മഹല്ല് കമ്മിറ്റികൾ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാനും, അനാഥരാക്കുന്നകുട്ടികളെ അവരുടെ വീടുകളിൽ തന്നെ വളരാൻ ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി ഇബ്രാഹിം ബുസ്താനി പ്രസ്താവിച്ചു.













