CHANGARAMKULAM
വളയംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ എഡ്യൂക്കേഷൻ എക്സ്പോ ആരംഭിച്ചു
ചങ്ങരംകുളം:വളയംകുളം വിവിധ വിഷയങ്ങളിൽ ഡിഗ്രി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി നവനിർമ്മാണ എഡ്യൂക്കേഷൻ എക്സ്പോ എന്ന പേരിൽ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ പ്രദർശനം സംഘടിപ്പിച്ചു .
കോളേജ് കമ്മിറ്റി പ്രസിഡൻറ്
പി പി എം അഷ്റഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പ്രൊഫസർ
എം.എൻ മുഹമ്മദ് കോയ , ജനറൽ സെക്രട്ടറി
വി മുഹമ്മദുണ്ണി ഹാജി
എം.കെ. ബൈജു എന്നിവർ പ്രസംഗിച്ചു. സമീപപ്രദേശങ്ങളിലെ കോളേജുകളിൽ നിന്ന് വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തിച്ചേർന്നു.