PONNANI

വളം വിതരണത്തിലെ അഴിമതി;യുഡിഫ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.

പൊന്നാനി: കേര കർഷകർക്കുള്ള വളം വിതരണത്തിൽ അഴിമതി നടത്തി പാവപെട്ട കർഷകരെ വഞ്ചിക്കുന്ന
പൊന്നാനി നഗരസഭാ ഭരണസമിതിക്കെതിരെ യുഡിഫ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗത്തിലാണ്
ഈ വിഷയം യുഡിഫ് ഉയർത്തികൊണ്ട് വന്നത്.കൗൺസിൽ തീരുമാനമില്ലാതെ സിപിഎം നേതൃത്വം
നൽകുന്ന പൊന്നാനി സർവ്വീസ് സഹകരണ ബാങ്കിനെയാണ് വളം വിതരണത്തിനായി നഗരസഭ ഏൽപ്പിച്ചിരിക്കുന്നത്. രാസവളങ്ങൾ വിതരണം ചെയ്യാൻ ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമാണ് അനുമതിയൊള്ളു. എന്നാൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി 80 ലക്ഷം രൂപയുടെ അഴിമതിക്കാണ് നഗരസഭാ ഭരണസമിതി നേതൃത്വം നൽകുന്നത്. കർഷകരോടുള്ള കൊടിയ വഞ്ചനക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകും. കർഷകരുടെ പണം കൊള്ളയടിക്കാനുള്ള ഇടത് ഭരണത്തിനെതിരെ
യുഡിഫ് വിജിലൻസ് അന്വേഷണം ആവശ്യപെട്ടിട്ടുണ്ട്.
കുത്തിയിരിപ്പ് സമരം കെപിസിസി അംഗം
അഡ്വ കെ ശിവരാമൻ പരിപാടി ഉദ്‌ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം മുഖ്യ പ്രഭാഷണം നടത്തി. യുഡിഫ് നേതാക്കളായ ജയപ്രകാശ്, എം പി നിസാർ, നബീൽ നെയ്തല്ലൂർ, കെ.പി. അബ്ദുൾ ജബാർ,പുന്നക്കൽ സുരേഷ്, എം. ഫസലുറഹ്മാൻ, ഇല്യാസ് മൂസ, ആയിശ അബ്ദു, മുംതാസ്, യു. മുഹമ്മദ് കുട്ടി, ഉണ്ണികൃഷ്ണൻ പൊന്നാനി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button