CHANGARAMKULAM
ചാലിശ്ശേരി ജി.ജെ.ബി സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

ചാലിശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡിലെ ജി.ജെ.ബി സ്കൂൾ റോഡ് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റംല വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് മെമ്പർ ഷഹന അലി, മൊയ്തീൻ കുട്ടി മാസ്റ്റർ, നാരായണൻ, ഗോപിനാഥ് പാലഞ്ചേരി, പ്രദീപ് ചെറുവശ്ശേരി, മുഹമ്മദ്, മുഹമ്മദാലി, മുബാറക് തുടങ്ങിയവർ പങ്കെടുത്തു.
