EDAPPAL
വയലാർ സ്മൃതിസായാഹ്നം

എടപ്പാൾ : എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സാഹിത്യ വേദിയും വിദ്യാരംഗം കലാസാഹിത്യവേദിയും വട്ടംകുളം അമ്പിളി കലാസമിതിയും സംയുക്തമായി വയലാർ സ്മൃതി സായാഹ്നം സംഘടിപ്പിക്കുന്നു. വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷിക ദിനമായ ഒക്ടോബർ 27ന് വൈകിട്ട് നാലുമണിക്ക് സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയമായ ഗുരുവൃക്ഷരംഗപീഠത്തിൽ വച്ച് നടന്ന പരിപാടി പ്രശസ്ത പിന്നണിഗായകൻ എടപ്പാൾ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യ്തു. വയലാർ എന്ന അനശ്വര ഗാനരചയിതാവ് എന്ന വിഷയത്തിൽ പി വിനോദ് പ്രഭാഷണം നടത്തി. സ്കൂളിലെ സംഗീത ക്ലബ്ബിന്റെയും അമ്പിളി കലാസമിതിയുടെയും നേതൃത്വത്തിൽ വയലാറിൻറെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു. പ്രിൻസിപ്പൽ കെ.എം അബ്ദുൽ ഗഫൂർ സ്വാഗതവും എച്.എം റിയാസ് നന്ദിയും പറഞ്ഞു.













