KERALA

വയനാട് ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു.

വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. അമ്പലവയൽ സ്വദേശി നിജിതയാണ് മരിച്ചത്. ഈ മാസം 15നാണ് ഭർത്താവ് സനൽകുമാർ നിജിതയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. നിജിതയുടെ മകൾ അളകനന്ദയും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. അമ്പലവയല്‍ ഫാന്‍റം റോക്കിന് സമീപം കട നടത്തുകയാണ് നിജിത. ഇവിടെ വെച്ചാണ് ആക്രമണം നടന്നത്. നാട്ടുകാരാണ് ഇവരെ പരിക്കറ്റ നിലയില്‍ കണ്ടത്. അപ്പോഴേക്കും സനല്‍ ബൈക്കില്‍ രക്ഷപെട്ടിരുന്നു. നിജിതയും സനലും അകന്നു കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സനല്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ശനിയാഴ്ച രാവിലെ നിജിത പൊലീസ് പരാതി നല്‍കിയിരുന്നതായാണ് വിവരം. ആസിഡ് ആക്രമണത്തിന് ശേഷം സനല്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ സനലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുഖവും തലയും ട്രെയിൻ ഇടിച്ച് പൂർണമായും വികൃതമായ നിലയിലായിരുന്നു മൃതദേഹം. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button