KERALA

വയനാടിനെ വിറപ്പിച്ച ദുര്‍ഗയും വൈഗയും ഇനി തൃശൂരില്‍

കാട്ടക്കട: നെയ്യാര്‍ ഡാമിലെ സിംഹ സഫാരി പാര്‍ക്കില്‍ പാര്‍പ്പിച്ചിരുന്ന വയനാടനന്‍ കടുവകളായ ദുര്‍ഗയേയും വൈഗയേയും തൃശൂര്‍ പുത്തൂര്‍ മൃഗശാസയിലേക്ക് മാറ്റും.
രണ്ട് ദിവസത്തിനുള്ളില്‍ കടുവകളെ നെയ്യാറില്‍ നിന്നും കൊണ്ടു പോകും. കടുവകളെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കൂടുകള്‍ ഇന്നെത്തും.
വയനാട് ജില്ലയിലെ ഇരുളത്ത് ജനവാസ കേന്ദ്രത്തിലെത്തിയായിരുന്നു വൈഗ എന്ന പേരില്‍ അറിയപ്പെടുന്ന കടുവ ഭീതി പടർത്തിയത്. തുടർന്ന് ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ സിംഹ സഫാരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
2019ല്‍ വയനാട് ജനവാസ കേന്ദ്രങ്ങളെ ഭീതിയിലാഴ്ത്തിയതിനെ തുടര്‍ന്ന് ദുര്‍ഗയെ കെണിവെച്ച് പിടികൂടുകയായിരുന്നു.പിടികൂടിയ സമയത്ത് ദുർഗയ്ക്ക് 10 വയസ് പ്രായമാണുണ്ടയിരുന്നത്.
പല്ലുകള്‍ പൊഴിഞ്ഞിരുന്നു. തിരികെ കാട്ടിലേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതിയായിരുന്നില്ല ദുര്‍ഗയുടേത്. തുടര്‍ന്ന് ചികിത്സക്കായി നെയ്യാര്‍ ഡാം സിംഹ സഫാരിയിലെത്തിക്കുകയായിരുന്നു. ദിവസവും ഏഴ് കിലോ ബീഫായിരുന്നു നൽകിയിരുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ ചേരുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നെയ്യാര്‍ ഡാമിലെ സിംഹ സഫാരി പാര്‍ക്കിലേക്കെത്തുന്നവര്‍ക്ക് ദുര്‍ഗയേയും വൈഗയേയും കാണാനുള്ള അനുമതിയുണ്ടായിരുന്നില്ല. ആരോഗ്യം തിരിച്ചുപിടിച്ചപ്പോഴാണ് പാര്‍ക്കില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button