KERALA

വന്ദേഭാരത് മറ്റ് ട്രെയിന്‍ സര്‍വീസുകളെ ബാധിക്കുന്നില്ല, വൈകുന്നത് മറ്റ് കാരണങ്ങളാല്‍; വിശദീകരണവുമായി റെയില്‍വേ

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം മറ്റ് ട്രെയിന്‍ സര്‍വീസുകളെ ബാധിക്കുന്നില്ലെന്ന വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരതിന് കടന്നുപോകാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാനാകാത്തതെന്നും റെയില്‍വേ പറഞ്ഞു. മാധ്യമ വാര്‍ത്തകളോടുള്ള പ്രതികരണമായാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.

ട്രാക്കുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നതിനാണ് ട്രയല്‍ റണ്‍ നടത്തിയതെന്ന് റെയില്‍വേ വിശദീകരിച്ചു. യാത്രയുടെ തുടക്കം മുതല്‍ അവസാന സ്റ്റോപ്പ് വരെ നൂറ് ശതമാനം കൃത്യത പാലിക്കുന്നുണ്ട്. ട്രയല്‍ റണ്ണിനെ സാധാരണ ദിവസത്തെ സര്‍വീസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

വന്ദേഭാരത് കേരളത്തിലെത്തി ഒരാഴ്ചയായിട്ടും ട്രയല്‍ റണ്ണിലെ സമയക്രമം കൃത്യമായി പാലിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് റെയില്‍വേയുടെ വിശദീകരണം. വന്ദേഭാരതിന്റെ വേഗത വര്‍ധിപ്പിക്കുന്നതിനായി വേണാട് എക്‌സ്പ്രസും പാലരുവി എക്‌സ്പ്രസിന്റേയും സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button