KERALA

വന്ദേഭാരതിന്റെ നിരക്ക് ഏകദേശരൂപമായി .ഏറ്റവും ഉയര്‍ന്ന നിരക്ക് 2150 രൂപയെന്ന് സൂചന

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായെന്ന സൂചന നല്‍കി റെയില്‍വെ അധികൃതര്‍. തിരുവനന്തപുരം – കണ്ണൂര്‍ യാത്രയ്ക്ക് എക്സിക്യൂട്ടീവ് ചെയർ കാറിൽ 2,150 രൂപയാകും ടിക്കറ്റ് നിരക്ക് എന്നാണ് പുറത്തുവരുന്ന വിവരം.

കേരളത്തിൽ ഓടുന്ന വന്ദേ ഭാരത എക്സ്പ്രസ്സിലെ ഏറ്റവും ഉയർന്ന നിരക്കാവും ഇത്.
50 കിലോമീറ്റർ യാത്രക്ക് അടിസ്ഥാന ചെയർ കാർ നിരക്ക് 241 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ നിരക്ക് 502 രൂപയുമാണ്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ചെയർ കാർ നിരക്ക് 1100 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന്റെയും 2,150 രൂപയും ആയിരിക്കും. തിരുവനന്തപുരം കോട്ടയം യാത്രയ്ക്ക് 441 രൂപയും 911 രൂപയും ആയിരിക്കും. ചെയർ കാറിന്റെയും എക്സിക്യൂട്ടീവ് ചെയർ കാറിന്റെയും നിരക്ക്, തിരുവനന്തപുരം- എറണാകുളം യാത്രയ്ക്ക് 520 രൂപയും 1070 രൂപയും ആയിരിക്കും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം -തൃശൂർ നിരക്ക് യഥാക്രമം 617 രൂപയും 1260 രൂപയും ആകും. തിരുവനന്തപുരം- കോഴിക്കോട് യാത്രയ്ക്ക് 81 രൂപയും 1643 രൂപയും ടിക്കറ്റ് നിരക്ക് വരും.
വന്ദേ ഭാരതത്തിന്റെ ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കാനായി. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. അതിനുമുൻപ് ഒരു ട്രയൽ റൺ കൂടി നടത്തിയേക്കും എന്നാണ് വിവരം. ആദ്യ ട്രെയൽ റൺ പല ട്രെയിനുകളുടെയും സമയക്രമത്തെ ബാധിച്ചിരുന്നു.ഇക്കാര്യം വ്യക്തമായി വിലയിരുത്തുന്നതിന്റെ ഭാഗമായാവും വീണ്ടും ട്രയൽ റൺ നടത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button