KERALA
വന്ദേഭാരതിനേക്കാള്‍ യാത്രയ്ക്ക് പ്രിയം രാത്രികാല ട്രയിന്‍ തന്നെ; പിന്നോട്ടടിപ്പിക്കുന്നത് ദീര്‍ഘനേരം ഇരുന്നുള്ള പകല്‍യാത്ര


ദീർഘനേരം ഇരുന്നുകൊണ്ടുള്ള പകൽ യാത്രയാണ് ആളുകളെ പിന്നോട്ടടിപ്പിക്കുന്നത്. കൂടാതെ തലസ്ഥാനത്തെ സർക്കാർ ഓഫീസുകളിലേക്കും മറ്റും വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് രാത്രി ട്രെയിനിന് പോയാൽ പിറ്റേന്ന് പുലർച്ചെ അവിടെയെത്തി ഓഫീസ് സമയത്ത് കാര്യങ്ങൾ നിർവഹിക്കാം എന്ന സൗകര്യവും ഉണ്ട്. എന്നാൽ പകൽ പുറപ്പെടുന്ന വന്ദേഭാരതിന് പോയാൽ രാത്രിയിലാണ് അവിടെ എത്തുക. താമസത്തിന് ലോഡ്ജ് കളെയും മറ്റു ആശ്രയിച്ചാൽ മാത്രമേ പിറ്റേന്ന് കാര്യങ്ങൾ നിറവേറ്റാൻ കഴിയൂ. ഇത് കൂടുതൽ ചെലവ് വരുത്തിവയ്ക്കും.
അത്യാധുനിക സൗകര്യമുള്ള സർവീസ് എന്ന നിലയ്ക്ക് വന്ദേ ഭാരതിൽ തുടക്കം മുതൽ തരക്കേടില്ലാത്ത ബുക്കിംഗുണ്ട്. മെയ് ആദിവാരത്തിലും വൈറ്റിംഗ് ലിസ്റ്റാണ് ബുക്കിംഗ് സ്റ്റാറ്റസ്. ട്രെയിൻ പുറപ്പെടുന്നതിനു മുൻപുള്ള കറന്റ് ബുക്കിങ്ങിലും ഒഴിവുകൾ ഒട്ടേറെ. എന്നാൽ മെയ് രണ്ടാം വരത്തിൽ ഇതര ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ വന്ദേഭാരതിലെ ബുക്കിംഗ് കുറവാണ്. കാസർഗോഡ്- തിരുവനന്തപുരം യാത്രയ്ക്ക് കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത് വൈകീട്ടുള്ള മലബാർ എക്സ്പ്രസ് തന്നെയാണ്. തിരുവനന്തപുരം, മാവേലി എക്സ്പ്രസ്സ് സ്ഥിതിയും സമാനം. യാത്ര തുടങ്ങി പിറ്റേന്ന് പുലർച്ചയും രാവിലെയും ഒക്കെയായി തലസ്ഥാന നഗരിയിൽ എത്തും എന്നതാണ് ഇതിന് കാരണം.
