MALAPPURAM
വന്ദേഭാരതിനു കല്ലേറ്: അന്വേഷണം വ്യാപകമാക്കി ആർപിഎഫ്


പ്രദേശത്ത് ഇന്നലെ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് പണിക്കരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ആർ പി എഫിന് പുറമേ ആർപിഎഫ് ക്രൈം ഇന്റലിജൻസ്, പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങളും അന്വേഷണം നടത്തുന്നുണ്ട്. റെയിൽ പാളങ്ങൾക്ക് സമീപം സ്ഥിരമായി വന്നിരിക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇത്തരക്കാരെ നേരിൽ കണ്ട് ചോദ്യം ചെയ്യുന്നുണ്ട്. ട്രെയിനിലെ സിസിടിവി ഇന്നലെ സംഘം പരിശോധിച്ചു.
എന്നാൽ 100- 110 കിലോമീറ്റർ വേഗതയിൽ ഓടിയ ട്രെയിനിലെ സിസിടിവികളിൽ നിന്ന് പുറത്തെ കാഴ്ച വ്യക്തമായി തിരിച്ചറിയാൻ പ്രയാസമുണ്ട്. ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചുകൾക്ക് പുറത്ത് ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറ വഴി കല്ലെറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം നടത്തുന്നുണ്ട്.
