PONNANI
വനിതാ വികസന കോര്‍പറേഷന്റെ ജില്ലാതല വായ്പ മേള നടന്നു

പൊന്നാനി തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ വികസന കോര്‍പറേഷന്റെ ജില്ലാതല വായ്പ മേള പി.നന്ദകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തിരൂര്‍, വഴിക്കടവ് കുടുംബശ്രീ സി. ഡി. എസു കളിലെ 220 ഗുണഭോക്താക്കള്‍ക്കായി രണ്ടു കോടിയില്‍പരം രൂപയുടെ വായ്പ വിതരണം ചെയ്തു.
വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷയായി. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ എം.ധന്യ, എം. അയിഷാബി, പൊന്നാനി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, വനിതാ വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വി. സി. ബിന്ദു, വനിതാ വികസന കോര്‍പ്പറേഷന്‍ മേഖല മാനേജര്‍ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
