CHANGARAMKULAM
വനിതാ ദിനത്തിൽ പൈതൃക ജൈവ കർഷക കൂട്ടായ്മ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി
ചങ്ങരംകുളം : ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ പരിധിയിലെ പൈതൃക കർഷകസംഘ കൂട്ടായ്മ ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിച്ച തണ്ണിമത്തൻ, ഷമാം തുടങ്ങിയവയുടെ വിളവെടുപ്പ് ഉൽഘാടനം ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആസ്യ ഇബ്രാഹിം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സുബൈർ അദ്യക്ഷത വഹിച്ചു.പൈതൃകം കർഷക സംഘ സെക്രട്ടറി സുഹൈർ എറവറാംകുന്ന് സ്വാഗതം പറഞ്ഞ യോഗത്തിൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ
ഫവാസ് മാളിയേക്കൽ, ബ്ലോക്ക് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ
ഹസീബ് കൊക്കൂർ , അസ്സിസ്റ്റാന്റ് കൃഷി ഓഫിസർ മനോജ്. സി. പി. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. പൈതൃകം കർഷക സംഘ പ്രസിഡന്റ് അബ്ബാസ് എൻ എം നന്ദി പറഞ്ഞ യോഗത്തിൽ, സംഘം വൈസ് പ്രസിഡന്റ്, സബാഹു സലാം,മൂസ ഇ എം,ട്രഷറര്‍ ഷാഹീർ eh , വനിതാ കർഷകരായ അമീറാ , മഞ്ജുള, മറ്റു കർഷക സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു.