EDAPPAL

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ വുമൺസ് ഗ്രൂപ്പ് വാക്ക് സംഘടിപ്പിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിപാടി ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ആസിയ ഉദ്ഘാടനം ചെയ്തു.
അഡ്വ. കവിത മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീകളുടെ സുരക്ഷയും സമൂഹത്തിൽ അവരുടെ പങ്കും സംബന്ധിച്ച് അവർ സംസാരിച്ചു.മുദ്ര ന്യൂസ്.ചങ്ങരംകുളം, പൊന്നാനി, പെരുമ്പടപ്പ് പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാർ പരിപാടിയിൽ പങ്കെടുത്തു. വനിതാ സുരക്ഷയോടുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button