വട്ടംകുളത്ത് പ്രൊജക്റ്റ് ക്ലിനിക് യോഗം ചേർന്നു
എടപ്പാൾ: മാലിന്യമുക്ത കേരളം ഒന്നാം ഘട്ടത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ ശുചിത്വ പരിപാലനങ്ങളുടെ വിടവുകളും പോരായ്മകളും പരിഹരിക്കുന്നതിനാവശ്യമായ അടിസ്ഥാന വികസന സൗകര്യമൊരുക്കാൻ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. ഹരിതകർമ സേന അംഗങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ സഹകരണത്തോടെ നടക്കുന്ന വാർഡുകളിലെ മാലിന്യ ശേഖരണത്തിൻ്റെയും ശുചിത്വത്തിൻ്റെയുംമോണിറ്ററിങ്ങും നടത്തി.
ഗ്രീൻ ഷോപ്പ്, മാലിന്യം സ്റ്റോർ ചെയ്യുന്നിടത്ത് സിസിടിവി സ്ഥാപിക്കൽ, 100 ശതമാനം യൂസർ ഫീസ് നൽകുന്ന വാർഡുകളിലെ കുടുംബങ്ങൾക്ക് പ്രത്യേക മുൻഗണന നൽകി ഡിസ്പോസബിൾ കവറുകൾ നൽകാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എം എ നജീബ്, ഹസൈനാർ നെല്ലിശ്ശേരി, പഞ്ചായത് സെക്രട്ടറി രാജ ലക്ഷ്മി, ഇമ്പ്ലിമെന്റ് ഓഫീസർ നജിത, വിഇഒ ശ്രീജിത്ത്, എച്ച് ഐ നജ്മത്, ശോഭന,
ഐആർടിസി കോർഡിനേറ്റർ നിഖിൽ, അമൃത, ആർ പി നഷിത, ദിവാകരൻ, ഗിരീശൻ, ബിവിഷ, റുഫൈദ, സ്മിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു