KERALA


മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടില്‍ക്കയറി ബലാത്സംഗം ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന് പരാതി. മുന്‍ പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പില്‍ സുരേഷിനെതിരെയാണ്കുന്നംകുളം പോലീസ് കേസെടുത്തത്.
സുരേഷ് നിലവില്‍ ഒളിവിലാണെന്നാണ് വിവരം. അച്ഛനും അമ്മയുംമരിച്ചതിനെ തുടര്‍ന്ന് സഹോദരന്റെ സംരക്ഷണയിലാണ് യുവതി വളര്‍ന്നത്. സഹോദരന്‍ ഗള്‍ഫിലാണ്. സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടില്‍ കയറിയുവതിയെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിനെത്തുടര്‍ന്ന് സഹോദരന്റെ ഭാര്യകാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്പീഡനം നടന്നതായി അറിഞ്ഞത്. കഴിഞ്ഞദിവസം വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കുന്നംകുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button