VATTAMKULAM

വട്ടംകുളം സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനം 27ന്

വട്ടംകുളം | സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായുള്ള പ്രഖ്യാപനം 27ന് കുളങ്ങര ഓഡിറ്റോറിയത്തിൽ നടക്കും .ഇതിനു മുന്നോടിയായി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും മാലിന്യമുക്തമായുള്ള പ്രഖ്യാപനവും പൂർത്തിയാവുകയാണ്. ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും സുന്ദരമാക്കുന്നതിന്റെ ഭാഗമായുള്ള പതിനഞ്ചാം വാർഡിലെ മാലിന്യമുക്ത പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് അധ്യക്ഷൻ ആയിരുന്നു. കെ ഭാസ്കരൻ വട്ടംകുളം, ഗ്രാമീണ വായനശാല സെക്രട്ടറി കെ. നാരായണൻ, എൻ .വി അഷറഫ് , വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, നാട്ടുകാർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button