Local newsVATTAMKULAM
വട്ടംകുളം പോട്ടൂർ കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരം 10 മഹോത്സവം നാളെ
![](https://edappalnews.com/wp-content/uploads/2025/01/3e829d17-e90b-4e01-a87b-88ec86471e92.jpeg)
വട്ടംകുളം :പോട്ടൂർക്കാവ് ശ്രീധർമ്മശാസ്താവും ഭഗവതിയും വാണരുളുന്ന പോട്ടൂർ കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മകരം 10 മഹോത്സവം നാളെ ആഘോഷിക്കും.
ഉത്സവ ദിവസം കാലത്ത് 4. 30ന് നട തുറക്കും.
അഭിഷേകം ഗണപതിഹോമം പൂജ ഉച്ചപൂജ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് 2 30ന് ഗജവീരന്റെ അകമ്പടി യോടു കൂടി എഴുന്നള്ളിപ്പ് നടക്കും. തുടർന്ന് പഞ്ചവാദ്യം, പൂതൻ, തിറകളിൽ മുല്ലപ്പന്തലിൽ വേല എന്നിവയ്ക്ക് ശേഷം വിവിധ ദേശക്കാരുടെ അതിഗംഭീര വരവുകൾ ക്ഷേത്രത്തിലെത്തും.
നാട്ടുകൂട്ടം പൂരാഘോഷ കമ്മിറ്റി അണിയിച്ചൊരുക്കുന്ന അതിഗംഭീര വർണ്ണ വിസ്മയവും ഉണ്ടായിരിക്കും. രാത്രി 8:30ന് തായമ്പക , 9 മണിക്ക് മേലെ പോട്ടൂർ പൂരാഘോഷ കമ്മിറ്റി ഒരുക്കുന്ന ഗാനമേള എന്നിവ നടക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)