EDAPPAL
വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ “സഹകരണ ഓണം ചന്ത” യ്ക്ക് തുടക്കമായി.

എടപ്പാൾ:വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ “സഹകരണ ഓണം ചന്ത” യ്ക്ക് ചിറ്റഴിക്കുന്നിൽ തുടക്കം കുറിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അശ്റഫ് നിർവഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് കെ ഭാസ്കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് എം എ നജീബ് ആദ്യ വില്പന നടത്തി.ബാങ്ക് സെക്രട്ടറി എം ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു. ഡയറക്ടർമാരായ എം കെ മുഹമ്മദ്, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, മുഹമ്മദ് ഇബ്രാഹിം, കെ വി മുഹമ്മദലി, മുസ്തഫ തൊണ്ടിയിൽ, ഉമ്മർ ടി യു, ജാസിയ ടിപി,എംകെ ഹബീബ്, അലി കെ കെ, എംകെ മുജീബ്, നൗഫൽ മേലേതിൽ,സാദിഖ് പൊട്ടൂർ, റഫീഖ് ചേകനൂർ നേതൃത്വം നൽകി.

