VATTAMKULAM

വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് ആവേശകരമായ സമാപനം

എടപ്പാൾ : ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ നടന്ന മുസ്‌ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് വട്ടംകുളം പഞ്ചായത്തിൽ സമാപനം. മൂന്നു ദിവസങ്ങളിലായി നടന്ന മുസ്ലിം ലീഗ് പഞ്ചായത്ത്‌ സമ്മേളനത്തിനാണ് ആവേശകരമായ സമാപനം കുറിച്ചത്.

സമ്മേളനത്തിന്റെ ഭാഗമായി യുവജന വിദ്യാർത്ഥി സംഗമങ്ങൾ, വനിത, തൊഴിലാളി, പ്രവാസി, സർവീസ് സംഗമങ്ങൾ, പതാകദിനം, തുടങ്ങിയവയും നടന്നിരുന്നു.
വട്ടംകുളത്ത് നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിപി അലി ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി പി ഹൈദരലി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി മുഖ്യ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് ഷിബുമീരാൻ പ്രമേയ പ്രഭാഷണവും നടത്തി.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എം അബ്ദുള്ളക്കുട്ടി, ഇബ്രാഹിം മൂതൂർ, പത്തിൽ അഷ്റഫ്, കെ കെ ഹൈദ്രോസ് ഹാജി, അഷ്റഫ് മാണൂർ,സുബൈർ ഹുദവി,പി കുഞ്ഞിപ്പ ഹാജി, കഴുങ്കിൽ മജീദ് , സി പി ബാപ്പുട്ടി ഹാജി, വീവിഎം മുസ്തഫ, പത്തിൽ സിറാജ്, അസൈനാർ നെല്ലിശ്ശേരി, ഏ വി നബീല്, ഐപി ജലീല്, അനീഷ് പി എച്ച്, ഉമ്മർ ടിയു,എംകെഎം അലി, കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ, സുലൈമാൻ സി,അബ്ദു പടിഞ്ഞാക്കര, എംകെ ഹൈദർ, മുഹമ്മദലി കാരിയാട്ട്,മൊയ്‌ദു ബിൻ കുഞ്ഞുട്ടി,മമ്മി കൊലക്കാട്, റഫീഖ് ചേകനൂർ, എംകെ മുജീബ്,സജീർ എംഎം,അജ്മൽ മൂതൂർ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button