VATTAMKULAM

വട്ടംകുളം പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിന് ആവേശകരമായ തുടക്കം

എടപ്പാൾ : “ഏഴര പതിറ്റാണ്ടിന്റെ അഭിമാനം ” എന്ന് പ്രമേയത്തിൽ നടക്കുന്ന വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന് വട്ടംകുളത്ത് പതാക ഉയർത്തിയതോട് കൂടി തുടക്കമായി സമ്മേളന നഗരിയിൽ വരുത്താനുള്ള പതാക മുൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കൂത്താട്ടുകുളം കുഞ്ഞിപ്പ ഹാജിയിൽ നിന്നും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മാണൂർ ഏറ്റുവാങ്ങി.
പിന്നീട് വട്ടംകുളത്തെ സമ്മേളന നഗരിയിൽ മുതിർന്ന നേതാവ് കെ കെ ഹൈദ്രോസ് പതാക ഉയർത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് ടിപി ഹൈദരലി അധ്യക്ഷത വഹിച്ചു.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ, മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌,കഴുങ്കിൽ മജീദ്, സിപി ബാപ്പുട്ടി ഹാജി,എംകെഎം അലി,കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,സുലൈമാൻ ചെറാല,എംകെ ഹൈദർ,അബ്ദു പടിഞ്ഞാക്കര, പത്തിൽ സിറാജ്, ഹസ്സൈനാർ നെല്ലിശ്ശേരി,അനീഷ് പിഎച്, മൊയ്‌ദു ബിൻ കുഞ്ഞുട്ടി, ഉമ്മർ ടിയു, യൂവി സിദ്ധീഖ്, മുഹമ്മദലി,മുഹമ്മദലി കാരിയാട്ട്,മുസ്തഫ കരിമ്പനക്കൽ,സക്കീർ കാഞ്ഞിരങ്ങാട്ട്, അഷ്‌റഫ്‌ കല്ലിങ്ങൽ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button