വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്


എടപ്പാൾ: വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്നെതിരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റിന്റെ അഹങ്കാരത്തിന്റെയും അൽപത്വത്തിന്റെയും ഭാഷ അവസാനിപ്പിക്കണമെന്നും, ഓണാഘോഷ പരിപാടി വിപുലമായി നടത്താൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ എല്ലാവിധ സഹായവും നൽകുന്നുണ്ട്. അതിന്റെ ഭാഗമായാണ് വട്ടംകുളം പഞ്ചായത്തിലും ഓണാഘോഷം സംഘടിപ്പിച്ചത്. മന്ത്രി പങ്കെടുക്കാതിരുന്നതിന് മന്ത്രിയേയും വട്ടംകുളത്തെ സിപിഎമ്മിനെതിരെയുമുള്ള പ്രസിഡന്റിന്റെ പ്രതികരണം അല്പത്തരമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റിന്റെ അഹങ്കാരത്തിന്റെയും അൽപത്വത്തിന്റെയും ഭാഷ അവസാനിപ്പിക്കണം..
കേരളത്തിൽ കോവിഡിന് ശേഷമുള്ള ഓണം എന്ന നിലയിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ വർഷത്തെ ഓണാഘോഷ പരിപാടി വിപുലമായി നടത്താൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ എല്ലാവിധ സഹായവും നൽകിവരുന്നു..
ഇതിൻ്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലും ഓണാഘോഷം സംഘടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു..എന്നാൽ പഞ്ചായത്തിലെ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടന വേളയിൽ മന്ത്രിയുടെ അസാന്നിധ്യത്തിൻ്റെ പേരിൽ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെതിരെയും, വട്ടംകുളത്തെ സിപിഎമ്മിനെതിരെയും പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ചില അഹങ്കാരം നിറഞ്ഞ ചില പ്രതികരണങ്ങൾ കാണാനിടയായി.. വട്ടംകുളം പഞ്ചായത്തിലെ പരിപാടി മാത്രമല്ല തവനൂർ സാമൂഹ്യനീതി വകുപ്പിന്റെയും വനിതാശിശു വകുപ്പിന്റെയും നേതൃത്വത്തിലുള്ള 5 അനാഥാലയങ്ങളിൽ നടക്കുന്ന ഓണാഘോഷവും മന്ത്രി വി. അബ്ദുറഹ്മാനിന്റെ അസാന്നിധ്യത്തിൽ എംഎൽഎ കെ ടി ജലീലാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.. കോഴിക്കോട് അടിയന്തര പ്രാധാന്യമുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് ഇന്നലെ പകൽ മൂന്നുമണിവരെയുള്ള എല്ലാ പരിപാടികളും മന്ത്രി ഒഴിവാക്കിയിരുന്നു.. വസ്തുത ഇതായിരിക്കെ മന്ത്രിയെ ബോധപൂർവ്വം തേജോവധം ചെയ്യാനുള്ള ശ്രമമാണ് വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് നടത്തിയത്..
ഇടതുപക്ഷത്തെ ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികളും, ബഹുമാനപ്പെട്ട തവനൂർ എംഎൽഎ കെ ടി ജലീലും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിരുന്നു.. വസ്തുതകൾ ഇതായിരിക്കെ പഞ്ചായത്തിലെ ജനങ്ങളെ കള്ളം പറഞ്ഞുകൊണ്ട് മന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും എതിരാക്കാനുള്ള വട്ടംകുളം പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെയും പ്രസിഡന്റിന്റെയും നീക്കം പഞ്ചായത്തിലെ നല്ലവരായ ജനങ്ങൾ തിരിച്ചറിയണം.














