വട്ടംകുളം പഞ്ചായത്തിൽ നിന്നും ഏഴ് ടൺ അജൈവ മാലിന്യം സംസ്കരണത്തിനായി കയറ്റി അയച്ചു


എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ വാർഡുകളിൽ നിന്നായി ശേഖരിച്ച ഏഴ് ടൺ അജൈവ മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചു. പഞ്ചായത്തിലെ ഹരിതകർമ സേനയുടെ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ് ഇവ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽ പറഞ്ഞു. ഹരിത കർമ സേനകൾ വീടുകളിലെത്തി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ എല്ലാ വീട്ടുകാരുടെയും പൂർണ സഹകരണം ഉണ്ടാകനമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ജനവിഭാഗത്തിൻ്റെ ആരോഗ്യത്തേയും കുടിവെള്ളത്തേയും ബാധിക്കുന്ന പ്ലാസ്റ്റിക് വീടുകളിൽ നിന്നും ശേഖരിച്ച് കയറ്റി അയക്കുന്നത് ഏറെ പ്രശംസനീയമായിട്ടാണ് കാണുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു. അജൈവ മാലിനും ലോറിയിൽ കയറ്റി അയക്കുന്നതിൻ്റെ ഫ്ലാഗ് ഓഫ് പ്രസിഡൻ്റ് മജീദ് കഴുങ്ങിൽ നിർവഹിച്ചു. എം എ നജീബ്, ഉണ്ണികൃഷ്ണൻ, സുഹൈല, ഹരിത കർമ സേന കോർഡിനേറ്റർ ഹാരിസ് മൂതൂർ എന്നിവർ സംസാരിച്ചു.
