VATTAMKULAM
വട്ടംകുളം പഞ്ചായത്തിലെ സ്മശാനം ഉടൻ പ്രവർത്തനസജ്ജമാക്കണം:പി.കെ.എസ്

വട്ടംകുളം | പഞ്ചായത്തിലെ സ്മശാനം ഉടൻ പ്രവർത്തനസജ്ജമാക്കണമെന്ന്
പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) വട്ടംകുളം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പി.കെ എസ് ജില്ലാ സെക്രട്ടറി സി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു, പി.ബാബു അദ്ധ്യക്ഷത വഹിച്ചു. എം.മുസ്തഫ. സി. പി.ഐ (എം) ലോക്കൽ സെക്രട്ടറി എം.എ.നവാബ്.കെ.വി.അയ്യപ്പൻ.സി.പി.മണി. എം.മുരളീധരൻ.എസ്.ജിതേഷ് .ഒ .വേലായുധൻ’ സി.എസ്.പ്രസന്ന. കെ.കെ.മുഹമ്മദ്.വി.പി.അനിത എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ ഡോ: അഞ്ജലി ഹരിദാസൻ, ഡോ: ശിശിര കൃഷ്ണൻ, ബി. കൃഷ്ണേന്ദു’ എന്നിവരെ ആദരിച്ചു.ഭാരവാഹിളായി വി.പി.ബേബി ‘ പ്രസിഡണ്ട്, കെ.വി.അയ്യപ്പൻ സെക്രട്ടറി.സി.എസ്.പ്രസന്ന ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
