വട്ടംകുളം ടൗൺ മുസ്ലിം ലീഗ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം
എടപ്പാൾ :ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന വട്ടംകുളം ടൗൺ മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം.
യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം, വനിതാ സമ്മേളനം, കലാപരിപാടികൾ, അനുസ്മരണം, ആദരിക്കൽ തുടങ്ങിയവയും നടന്നു.
കുഞ്ഞനു ഉസ്താദ് നഗറിൽ നടന്ന സമാപന സംഗമം മുസ്ലിം ലീഗ് തവനൂർ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു. ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ ടി യൂ അധ്യക്ഷത വഹിച്ചു.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ് അനുസ്മരണ പ്രഭാഷണവും, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടിപി ഹൈദരലി അവാർഡ് ദാനവും നടത്തി.എൻ സി ജംഷീർ അലി ഹുദവി പ്രമേയ പ്രഭാഷണവും നിർവഹിച്ചു.
യൂണിറ്റ് സെക്രട്ടറി മുസ്തഫ കരിമ്പനക്കൽ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, പത്തിൽ സിറാജ്, കെഎം സലാം, അനീഷ് പിഎച്, പി വി ഹനീഫ, വിപി അക്ബർ, കെവി അബ്ദുള്ളക്കുട്ടി മാസ്റ്റർ,സജീർ എംഎം, പിവി മമ്മിക്കുട്ടി,ഹസ്സൈനാർ നെല്ലിശ്ശേരി, വിവി അസലു, ഏവി നബീൽ,അലി ചെറുകാട്, എംകെ ഹൈദർ, എംകെ മുഫസിർ, സുലൈമാൻ മൂതൂർ,ഉമ്മർ എംഎ, നൗഷാദ് ടിയു, മുഹമ്മദലി കാരിയാട്ട് എന്നിവർ പ്രസംഗിച്ചു.
മമ്മി കൊലക്കാട് കമ്മിറ്റി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി ഉമ്മർ ടിയു ( പ്രസിഡന്റ്)
പിവി മമ്മിക്കുട്ടി(വൈസ് പ്രസിഡന്റ്)
അഷ്‌റഫ് കല്ലിങ്ങൽജനറൽ സെക്രട്ടറി,
മുസ്തഫ കരിമ്പനക്കൽ,ജോ. സെക്രട്ടറി,
അക്ബർ വിപി,അലി ചെറുകാട് (ട്രഷറർ )
കെഎം സലാംഎന്നിവരെയും തെരഞ്ഞെടുത്തു