EDAPPAL
വട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം


എടപ്പാൾ: വട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം. താമരശ്ശേരി സന്ദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് റൂമിലുണ്ടായിരുന്ന ലേഡീസ് ബാഗിൽ നിന്നും 5000 രൂപയാണ് കവർന്നത്. മോഷ്ടാവിൻ്റെതെന്ന് കരുതുന്ന തോർത്തും കമ്പി കഷ്ണവും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
