വട്ടംകുളം ചേകനൂർ റോഡിന്റെ പണി ഉടൻ പൂർത്തീകരിക്കണം:കേരള മനുഷ്യാവകാശ സംരക്ഷണ സമിതി
എടപ്പാള്‍:വട്ടംകുളം ചേകനൂർ റോഡിന്റെ നവീകരണത്തിന് വേണ്ടി തവനൂർ നിയോജകമണ്ഡലം എംഎൽഎ ഡോക്ടർ കെ ടി ജലീൽ അവർകളുടെ വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ അനുവദിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും ഇതുവരെയും പ്രവൃത്തി പൂര്‍ത്തിയാക്കാത്തതില്‍ കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികൾ പ്രതിഷേധിച്ചു.റോഡ് തകര്‍ന്നതോടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമായ നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.പ്രദേശത്തുകൂടെ ഒരു ഓട്ടോ വിളിച്ചാൽ പോലും വരാൻ തയ്യാറാവുന്നില്ലെന്നുംപ്രദേശത്ത് സ്ഥിരം വാഹനാപകടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പരാതികളുണ്ട്.അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കലക്ടർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു.കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വക്കേറ്റ് കബീർ കാരിയാട്ട്, അബ്ദുൽ റഷീദ് കെ പി, അബ്ദുൽ ഗഫൂർ. വി. പി. എന്നിവരാണ് നേതൃത്വം നൽകിയത്