വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ ഗ്രാമവണ്ടി ട്രൈൽ റൺ നടത്തി
May 16, 2023
എടപ്പാൾ: കാലങ്ങളായി ബസ് റൂട്ടുകളില്ലാതെ യാത്ര ക്ലേശം അനുഭവിക്കുന്ന വട്ടംകുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി കെഎസ്ആർടിസി യുടെ ഒരു ബസ് പഞ്ചായത്തിൽ നേരത്തെ തീരുമാനിച്ച റൂട്ടുകളിൽകൂടി ട്രൈൽ റൺ നടത്തി.നിർദ്ധിഷ്ട റൂട്ടുകൽ ബസിനു സഞ്ചാര യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയാണ് പ്രഥമയാത്രയിൽ ലക്ഷ്യമിട്ടത്. ബസ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് കന്നിയാത്രയെ വരവേറ്റത്.ഏതൊക്കെ പ്രദേശത്താണ് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തേണ്ടത് എന്നും ബസ്സിന് സുഗമമായ യാത്രയ്ക്ക് മാർഗ്ഗ തടസ്സങ്ങൾ ഉണ്ടോ എന്നും പരിശോധിക്കാൻ കൂടി ലക്ഷ്യമിട്ടാണ് തുടക്കയാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെ ജീവനക്കാരും മെമ്പർമാരും കൂടിയുള്ള ഈ യാത്ര ഒരു ഉല്ലാസയാത്രയുടെ പ്രതീതിയുളവാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിലിന്റെ നേതൃത്വത്തിൽ മെമ്പർമാരായ മൻസൂർ മരയങ്ങാട്ട്,ഹസൈനാർ നെല്ലിശ്ശേരി,റാബിയ, ദിലീപ് എരുവപ്ര, അനിത, ഷീജ, സുധാകരൻ, ഫസീല സജീബ്, പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് പി എസ്, ഹെഡ് ക്ലാർക്ക് സതീഷ്,നജിത എന്നിവർ യാത്രയിൽ പങ്കെടുത്തു