Local newsVATTAMKULAM

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ വിഷു ചന്ത ഉദ്ഘാടനം ചെയ്തു

എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ എടപ്പാൾ ബ്ലോക്ക് ഓഫീസ് പരിസരത്ത് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും കീഴിൽ വിഷു ചന്ത ആരംഭിച്ചു.മായം ചേർക്കാത്ത ഭക്ഷണ പദർത്തങ്ങളും,ജൈവ വളമുപയോഗിച്ചുള്ള പച്ചക്കറി ഉത്പന്നങ്ങൾ,കെമിക്കൽ ചേർക്കാത്ത ഭക്ഷ്യ എണ്ണകൾ, എന്നിവയുടെ പുതിയ രീതിയിലുള്ള ഭക്ഷ്യ വിഭവങ്ങളുടെ വിതരണത്തിന് ചന്തയിൽ തുടക്കം കുറിച്ചു. നമ്മുടെ നാട്ടിലെ പണം ഇവിടെ തന്നെ ഉപയോഗപ്പെടുത്തുന്ന രൂപത്തിൽ, ഇവിടെത്തന്നെ കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും, മലപ്പുറം ജില്ലയിലെ മോഡൽ സി ഡി എസ്, ആയി വട്ടാകുളം പഞ്ചായത്തിലെ സ്ത്രീകൂട്ടായ്‌മയെ തെരെഞ്ഞെടുത്തത് അവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണെന്നും വിതരണം ഉദ്ഘാടന മദ്ധ്യേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ്, കഴുങ്കിൽ പറഞ്ഞു,ബിന്ദു സ്വാഗതം ആശംസിച്ചു, സി ഡി എസ്, പ്രസിഡന്റ്‌ കരത്യയനി അധ്യക്ഷയായിരുന്നു, ആദ്യ വില്പന ഉമ്മർ മര യങ്ങാട്ടിനു നൽകി പ്രസിഡന്റ്‌ മജീദ് നിർവഹിച്ചു.ശ്രീന നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button