EDAPPAL

വട്ടംകുളം ഗ്രാമപഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു

എടപ്പാൾ: തെളിനീരൊഴുകും നവകേരളം സന്ദേശമുയർത്തി വട്ടംകുളം ഗ്രാമപഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു. നടുവട്ടം സെന്റർ മുതൽ
അന്ത്രൂപ്പാടം തോട് വരെ നടത്തിയ ജല നടത്തിന് ശേഷം ജല ശുചിത്വ യജ്ഞവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൻസൂർ മരങ്ങാട്ട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ,കെ പി റാബിയ,സെക്രട്ടറി ജ്യോതിഷ് കുമാർ,എ ഇ ഷെമീർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളും സംബന്ധിച്ചു. 70 കാരിയായ കുളുമ കുണ്ടുരുമേലിന്റെ നാടൻപാട്ടും ഉണ്ടായി.
വാർഡംഗം ഹസൈനാർ നെല്ലിശ്ശേരി സ്വാഗതവും മാറ്റ് സുശീല നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button