EDAPPALVATTAMKULAM
വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം സംഘടിപ്പിച്ചു.
എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗനവാടി കലോത്സവം കുരുന്നുകളുടെ ആട്ടവും പാട്ടുംകൊണ്ട് മനോഹാരിത സമ്മാനിച്ചു.ചരിത്രത്തിൽ ആദ്യമായാണ് വട്ടംകുളത്ത് അംഗനവാടി കലോത്സവം നടന്നത്. ആയിരത്തിലധികം പേർ കലോത്സവത്തിൽ പങ്കാളികളായി.വളർന്നുവരുന്ന കുരുന്നുകളുടെ സർഗവാസനകൾ പീലി വിടർത്തിയ കലോത്സവം കാഴ്ചക്കാർക്കും നയന മനോഹര വിരുന്ന് ഒരുക്കി.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസീല സജീബ അധ്യക്ഷത വഹിച്ചു .അസൈനാർ നെല്ലിശ്ശേരി,എൻ .ഷീജ,കഴുങ്ങിൽ മജീദ് ഇബ്രാഹിം മൂതൂർ,കെ .പി റാബിയ ,അക്ബർ പനച്ചിക്കൽ, ദിലീപ് എരുവപ്ര, ഇ .എസ് സുകുമാരൻ ,ബിന്ദു കെ ,നീന ,കെ .സതീഷ് പ്രസംഗിച്ചു.