EDAPPALLocal news

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹരിത സഭ വിപുലമായി നടത്തി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്ത നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണവും അവലോകനയോഗവും രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ സമഗ്രമായ ചർച്ചയും എല്ലാ മേഖലകളെയും ബന്ധപ്പെടുത്തി 100% ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിന് വേണ്ടിയും 100% യൂസർ പിരിക്കുന്നതിനു വ്യവസായ സ്ഥാപനങ്ങൾ മുതൽ വീടു വരെയുള്ള മുഴുവൻ കേന്ദ്രങ്ങളിലും ഹരിത പ്രോട്ടോകോൾ പാലിക്കുന്നു ഉറപ്പുവരുത്തുന്ന എല്ലാ പരിപാടി ആസൂത്രണം നടപ്പിലാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി മജീദ് കഴുങ്ങിൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഹരിത കർമ്മ സേനാംഗങ്ങൾ രാഷ്ട്രീയ നേതാക്കൾ, ആശാവർക്കർമാർ, സിഡിഎസ് മെമ്പേഴ്സ്, അയൽക്കൂട്ടം പ്രതിനിധികൾ ഇമ്പ്ലിമെന്റ് ഓഫീസേഴ്സ് എല്ലാവരുടെയും സാന്നിധ്യത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏറ്റവും നല്ല സേവനം നടത്തുന്ന ഹരിത കർമ്മ സേനാംഗങ്ങളെ പ്രശസ്തി പത്രവും ഉപഹാരവും നൽകി ആദരിച്ചു. ഹരിത കർമ്മ സേനയുടെ നേതാവായിരുന്നു ശ്രീമതി സുബൈദ താത്തയുടെ പേരിൽ സുബൈദ മെമ്മോറിയൽ ക്ലീൻ വട്ടംകുളം അവാർഡ് ഏറ്റവും നല്ല പ്രവർത്തനങ്ങൾക്ക് വാർഡ് തലത്തിൽ ഏർപ്പെടുത്തി. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി ദിന സന്ദേശം സീനിയർ ക്ലർക്ക് ശ്രീ സതീഷൻ സർ ഉൽബോധനം നടത്തി.ഹരിത സഭ പ്രോഗ്രാമിന്റെ സ്വാഗതം പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നജിംത, പറഞ്ഞു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് അധ്യക്ഷത വഹിച്ചു ഉദ്ഘാടനം പ്രസിഡണ്ട് ശ്രീ മജീദ് കഴിഞ്ഞ് നിർവഹിച്ചു ആശംസകൾ ഭാസ്കരൻ വട്ടംകുളം പ്രഭാകരൻ നടുവട്ടം മണിത്തടത്തിൽ മുൻ പ്രസിഡൻറ് ശ്രീജ പാറക്കൽ ഉണ്ണികൃഷ്ണൻ പത്മ ഫസീല സജീവ്, ഗിരീഷ് മാഷ് ദിവാകരൻ സർ ഭരതൻ സർ എന്നിവർ നിർവഹിച്ചു. ഐആർടിസി കോഡിനേറ്റർ അമൃത നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button