VATTAMKULAM
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഡിജിറ്റൽ പെയ്മെന്റുകൾക്കായി ഗൂഗിൾപേ സംവിധാനം സ്ഥാപിച്ചു


എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായുള്ള ഫീസുകൾ, കെട്ടിട നികുതികൾ എന്നിവ ഡിജിറ്റൽ പേയ്മെന്റ് വഴി അടക്കുന്നതിന്നു ഗൂഗിൾ പേ സംവിധാനം സ്ഥാപിച്ചു, ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ അബ്ദുൽ മജീദ് നിർവഹിച്ചു. പൊതുജനങ്ങളുടെ സമയ ലാഭത്തിനും, കാത്തു നിൽപ്പിനും അറുതി വരുത്താനും ക്യാഷ്ലസ് ഇക്കണോമിയെ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതി കൊണ്ട് സാധ്യമാകുമെന്ന് ഉദ്ഘടന വേളയിൽ പ്രസിഡന്റ് പ്രസ്താവിച്ചു, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്, ഹാജറ എംഎം,ഫസീല സജീബ്,റാബിയാ,ശാന്തമാധവൻ,ദിലീപ്
എരുവാപ്ര,പുരുഷോത്തമൻ ഹസൈനാർ നെല്ലിശേരി എന്നിവർ സംബന്ധിച്ചു ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് നന്ദി പറഞ്ഞു.
