EDAPPALLocal newsVATTAMKULAM
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഒരുങ്ങുന്നു ബഹുമുഖ കെട്ടിടം
എടപ്പാൾ: വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ബഹുമുഖ കെട്ടിടം ഉയരുന്നു.സംസ്ഥാന സർക്കാരിൻ്റെ ഗ്രാമീണ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം പണിയുന്നത്..” ഒരു കോടിപതിനഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് നിലവിലെ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പിൻഭാഗത്തെ വിശാലമായ സ്ഥലത്താണ് കെട്ടിട സമുച്ചയം ഉയർത്തുന്നത്.നിലവിലെ കെട്ടിടം കാലപ്പഴക്കത്താലും, സൗകര്യങ്ങളില്ലാത്തതിനാലും ജീവനക്കാർ ദുരിതത്തിലായിരന്നു.പുതിയ കെട്ടിടം ഉയരുന്നതോടെ ഇതിന് ശാശ്വത പരിഹാരമാകും പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.എം.എ.തജീബ് അധ്യക്ഷ്യം വഹിച്ചു’ മെഡിക്കൽ ഓഫീസർ ഡോ: പി.സുചിത്ര ,പത്തിൽ അഷറഫ്, ഭാസ്കരൻ വട്ടംകുളം, യു.പി. പുരുഷോത്തമൻ പ്രസംഗിച്ചു.
