EDAPPAL
വട്ടംകുളം കുടുംബശ്രീ ഓഫീസിലേക്ക് ബി ജെ പി ബഹുജന മാർച്ച് നടത്തി

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ കുടുംബശ്രീ ഇൻഷുറൻസ് തട്ടിപ്പ് വിജിലൻസ് അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ബി ജെ പി വട്ടംകുളം കുടുംബശ്രീ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠൻ തടത്തിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് രാജീവ് കല്ലംമുക്ക് സ്റ്റേറ്റ് കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് പി.സി നാരായണൻ മണ്ഡലം സെക്രട്ടറി പി.പി സുജീഷ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് സുധൻ കവുപ്ര, കെ.പി സുബ്രഹ്മണ്യൻ, എം നടരാജൻ, കെ വി അശോകൻ, നരേഷ് കുമാർ ,അഞ്ജലി രാജേഷ്, റജി കാലടി വിനീഷ് പുളിയക്കോട്, രാജീവ് കാലടിത്തറ എന്നിവർ സംസാരിച്ചു.
