THRISSURVadakkencherry
വടക്കാഞ്ചേരിയിൽയുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ.

തൃശൂർ: വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് (45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനൽ കേസിലെ പ്രതിയായ വിഷ്ണുവാണ് ഇരുവരെയും കുത്തിയത്. ഇയാൾ ഒളിവിലാണ്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കുത്തേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
