വെള്ളം കോരിയാൽ ടാങ്ക് നിറയും യന്ത്രവുമായി പയ്യങ്ങാട്ടിൽ സുനിൽ

എടപ്പാൾ: വീട്ടിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കാൻ പുത്തൻ സംവിധാനമൊരുക്കി നാട്ടിൽ താരമായിരിക്കുകയാണ് എടപ്പാൾ പയ്യങ്ങാട്ടിൽ സുനിൽ.കല്പ്പടവുകാരനായ സുനിൽ പണി കഴിഞ്ഞു വരുമ്പോൾ പണി സാധനങ്ങൾ എല്ലാം കുടുംബ വീട്ടിലാണ് വയ്ക്കാറ്.ഇവരുടെ വീട്ടിൽ ആകട്ടെ കിണറിൽ നിന്ന് വെള്ളം കോരാനായി മോട്ടോർ സ്ഥാപിച്ചിരുന്നില്ല.സുനിൽ വരുമ്പോഴെല്ലാം വെള്ളം കോരാനുള്ള തിരക്കാണ് കാണാറ്. ഇവിടെ
നിന്നാണ് ഏറ്റവും ലാഭകരമായി സൗകര്യപ്രദമായും വെള്ളം എങ്ങനെ ശേഖരിക്കാം എന്ന് ചിന്തയിലേക്ക് സുനിലിനെ നയിച്ചത്.സ്കൂൾ പഠനകാലത്ത് എക്സിബിഷനിൽ നിന്ന് ലഭിച്ച
അനുഭവവും യൂട്യൂബിൽ നിന്നും ശേഖരിച്ച് അറിവും ചേർത്താണ് പദ്ധതിക്ക് രൂപം നൽകിയത്.കയറും പൈപ്പും കപ്പിയും റബ്ബർ വാഷും ഉപയോഗപ്പെടുത്തിക്കൊണ്ടാണ്
സംവിധാനമൊരുക്കി എടുത്തത്. പൈപ്പിൽ ചെയിൽ സംവിധാനത്തിൽ റബ്ബർ വാഷ് കെട്ടിയിറക്കിയ കയർ വലിക്കുമ്പോൾ വെള്ളം ഉയർന്ന് വരുന്നതാണ് പദ്ധതി.പൈപ്പ് ഉപയോഗിച്ച് ബാത്ത് റൂമിലേക്കും വീട്ടിലെ ടാങ്കിലേക്കും വെള്ളം നിറക്കുന്നത്. അധികം പ്രയാസപ്പെടാതെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.നവ മാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ്
