വഖഫ് സംരക്ഷണ സമര സംഗമം നടത്തി
ചങ്ങരംകുളം: വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക്ക് സർവീസ് കമ്മീഷന് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് സമര സംഗമം സംഘടിപ്പിച്ചു. ആലങ്കോട് – നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സമര സംഗമം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷൻ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. നന്നമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് പി പി യൂസഫലി, പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ ഈ പി ഏനു, നന്നമുക്ക് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഏ വി അഹമ്മദ്, ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ ബാപ്പിനു ഹാജി, ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളച്ചാൽ ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂർ പ്രസംഗിച്ചു.എം കെ അൻവർ, കെ പി അബു, ഹമീദ് ചിയാനൂർ, ഇബ്രാഹിം മൂക്കുതല, എം അബ്ബാസലി, റഷീദ് മുതുകാട്, കെ എം ഹാരിസ്, സലീം കോക്കൂർ, സി കെ അഷ്റഫ്, അഡ്വ. നിയാസ്, മുഹമ്മദ് ഫാറൂഖി, റാഷിദ് കോക്കൂർ, കാട്ടിൽ അഷ്റഫ്, ഷബീർ മാങ്കുളം എന്നിവർ സമരത്തിന് നേതൃത്വം നൽകി നൽകി.