വഖഫ് സംരക്ഷണ മഹാസമ്മേളനത്തിന്റെ പ്രചരണ ജാഥ സംഘടിപ്പിച്ചു

പൊന്നാനി: ഫെബ്രുവരി 19 ന് മലപ്പുറത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയുടേയും മഹാസമ്മേളനത്തിൻ്റെയും പ്രചരണാർത്ഥം പൊന്നാനി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ മുൻസിപ്പൽ കമ്മറ്റി പ്രചരണ ജാഥ സംഘടിപ്പിച്ചു. വാഹന പ്രചരണ ജാഥയുടെ സമാപന യോഗത്തിൽ മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം സംസാരിച്ചു. ഇന്ത്യൻ ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും ബുധാനാഴ്ച മലപ്പുറത്ത് നടക്കുന്ന വഖഫ് വിരുദ്ധ മഹാസമ്മേളനത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്നും അദ്ദേഹം സമാപനയോഗത്തിൽ ആവശ്യപ്പെട്ടു. കുഞ്ഞൻ ബാവ മാഷ് സ്വാഗതവും മണ്ഡലം പ്രസിഡൻ്റ് റാഫി പാലപ്പെട്ടി അധ്യക്ഷതയും വഹിച്ചു, മണ്ഡലം ജോ സെക്രട്ടറി ശിഹാമ്പ്, ജോ സെക്രട്ടറി റിഷാബ്, ഫൈസൽ ബിസ്മി, ജമാൽ എരിക്കാമ്പാടം ജമാലുദ്ധീൻ, സത്താർ, മുസ്തഫ, ദുൽഖർ, കാദർ മനാഫ്, റാസിഖ് എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ പ്രസിഡൻ്റ് സെക്കീർ നന്ദി പറഞ്ഞു.
