CHANGARAMKULAMLocal news
വക്കീലായി എൻറോൾ ചെയ്ത യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ: ഷബ്‌നക്ക് INC ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ഉപഹാരം
ചങ്ങരംകുളം: കേരള ഹൈക്കോടതിയിൽ നിന്നും വക്കീലായി എൻറോൾ ചെയ്ത ആലങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ: ഷബ്‌ന INC ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ഉപഹാരം. INC ചങ്ങരംകുളം പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് അസ്‌ലം മാന്തടം ഉപഹാരം നൽകി ആദരിച്ചു.
പ്രസ്തുത ചടങ്ങിൽ നന്നമുക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാഹിർ അലുങ്ങൽ, അലങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സലീം ചങ്ങരംകുളം, നന്നമുക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ മാട്ടം, ജബ്ബാർ ആലങ്കോട്, ദിലീപ് ചങ്ങരംകുളം അർഷാദ് പെരുമുക്ക് എന്നിവർ പങ്കെടുത്തു.