മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം ബി രാജേഷിന്റെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. എം ബി രാജേഷിന് നല്‍കുന്നത് എം വി ഗോവിന്ദന്റെ വകുപ്പുകള്‍ തന്നെയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് രാജിവച്ച എം വി ഗോവിന്ദന്റെ വകുപ്പുകളായിരുന്ന തദ്ദേശ വകുപ്പും എക്‌സൈസ് വകുപ്പുമാണ് എം ബി രാജേഷിന് ലഭിച്ചത്.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി പിണറായി വിജയന്‍,സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മറ്റ് മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തദ്ദേശഭരണ, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് എത്തുന്നത്. രാജേഷ് രാജിവെച്ചതിനെ തുടര്‍ന്നുള്ള നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും.ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം.
തൃത്താല മണ്ഡലത്തില്‍ നിന്നാണ് എം ബി രാജേഷ് നിയമസഭയിലെത്തിയത്.
ചങ്ങരംകുളത്ത് യഥാര്‍ത്ഥ മന്തി ഇനി ആസ്വദിച്ച് കഴിക്കാം..▪️Any Mandi Portion▪️Fresh Fruit Juices▪️Cut Fuits▪️Dates▪️Snacks▪️Mineral Waterഇഫ്താര്‍ കോംബോ ബുക്കിഗിന് ഉടനെ…
എടപ്പാൾ: എ യു പി എസ്സ് നെല്ലിശ്ശേരി സ്കൂൾ വാര്‍ഷിക പതിപ്പ് 'സര്‍ഗ്ഗ ജാലകം 25 ' പ്രകാശനം ചെയ്തു.സ്കൂളിൽ…
എടപ്പാള്‍: ഗുരുവായൂർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയായി മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി മുതൂർ കവപ്ര മാറത്ത് മനയിൽ കെ എം…
വടകര: പതിമൂന്ന് വയസുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ കേസെടുത്തു. ചെക‍്യാട് വേവം സ്വദേശി നൗഷാദിനെതിരേയാണ് (37)…
എടപ്പാൾ: ചന്ദ്രന് ജന്മ നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി.തലമുണ്ടക്കാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ലക്ഷം വീട്ടിൽ…
കോട്ടയം : ലൗ ജിഹാദ് പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസിന്റെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന…