Local newsMALAPPURAM

ലോറിയിൽ കൊണ്ടുപോകുകയായിരുന്ന 3360 കിലോഗ്രാം പുകയില ഉൽപന്നം പിടികൂടി

കൊണ്ടോട്ടി ∙ ബെംഗളൂരുവിൽനിന്നു വളാഞ്ചേരിയിലേക്ക് ലോറിയിൽ കൊണ്ടുപോകുകയായിരുന്ന 3360 കിലോഗ്രാം നിരോധിത പുകയില ഉൽപന്നം എക്സൈസ് പിടികൂടി. ചെറിയ പാക്കറ്റുകൾ ഉൾപ്പെടുന്ന 112 ചാക്കുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ബിസ്കറ്റ് പെട്ടികൾക്കും മറ്റു ഭക്ഷ്യവസ്തുക്കൾക്കും ഇടയിലായിരുന്നു പുകയില ഉൽപന്നങ്ങളുടെ ചാക്കുകൾ. വിപണിയിൽ 85 ലക്ഷം രൂപ വില കണക്കാക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.രാമനാട്ടുകര ബൈപാസ് റോഡിൽ വാഴയൂർ വില്ലേജ് പരിധിയിലെ അഴിഞ്ഞിലം ഭാഗത്താണ് കഴിഞ്ഞ ദിവസം ലോറി തടഞ്ഞു പരിശോധിച്ചത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് റേഞ്ച് ഓഫിസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്. കണ്ടെടുത്ത പുകയില ഉൽപന്നങ്ങൾ കൊണ്ടോട്ടി എക്സൈസ് റേഞ്ച് ഓഫിസിലേക്കു മാറ്റി.

ഡ്രൈവറെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ഉടമയ്ക്കെതിരെ പിഴ ചുമത്തുമെന്നും സർക്കാർ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.മുഹമ്മദ് അബ്ദുൽ സലീം, ടി.ഷിജിമോൻ, ഷഫീഖ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഒ.അബുദ്ല‍ നാസർ, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണൻ മരുതാടൻ, റജിലാൽ പന്തക്കപ്പറമ്പിൽ, കെ.പ്രദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button