സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് : ‘അമ്മ’യും മോഹൻലാലും പിൻമാറി


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ ‘അമ്മ’യും മോഹൻലാലും പിൻമാറി. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാനേജ്മെന്റുമായുള്ള ഭിന്നതയെത്തുടർന്നാണ് താരസംഘടനയുടെ പിന്മാറ്റം. ടീമിന്റെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയ മോഹന്‍ലാല്‍ പദവിയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തി.
തമിഴ് താരങ്ങളായ രാജ്കുമാർ സേതുപതിയും ഭാര്യ ശ്രീപ്രിയയും ഷാജി ജെയ്സണുമാണ് നിലവില്‍ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥർ. ലീഗില്‍ കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമാണ് ടീമിനെ നയിക്കുന്നത്. എന്നാല്‍ ഇനി ടീം മത്സരിക്കുക സ്വന്തം നിലക്കാണെന്നും കേരള സ്ട്രൈക്കേഴ്സിനും ‘അമ്മ’യെന്ന താരസംഘടനയ്ക്കും യാതൊരു ബന്ധവുമില്ലെന്നും ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.













