EDAPPALLocal news

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ, മൂതൂർ ബഡ്സ് സ്കൂളിൽ വെച്ചു ഭിന്ന ശേഷിക്കാരായ എഴുപത്തി എട്ടോളം വിദ്യാർത്ഥികളും, അധ്യാപകരും, ഹരിത കർമ സേന അംഗങ്ങളും ചെർന്ന് ലഹരി വിരുദ്ധ ദിനാചാരണം നടത്തി,
മദ്യം, മയക്കു മരുന്ന്, പുകയില ഉത്പന്നങ്ങൾ, പാൻ മസാലകൾ തുടങ്ങിയ സാമൂഹ്യ വിപത്തുകൾക്കും, ആരോഗ്യത്തിനും, സമ്പത്തിനും ഹാനികരവുമായ ലഹരി പദാ ർത്തങ്ങളിൽ നിന്നും അകലം പാലിച്ചു, കുടുംബ ക്ഷേമത്തിനും, ആരോഗ്യ സംരക്ഷണത്തിനും എല്ലാവരും അതീവ ശ്രദ്ധ പഠിപ്പിക്കുന്നവരാകാൻ സത്യ വാചകം ചൊല്ലി പ്രതിജ്ഞയെടുത്തു,
ലഹരിഉപയോഗം കൊണ്ട് വ്യക്തിക്കോ, സമൂഹത്തിനോ യാതൊരു നെട്ട വുമില്ലെന്നും, മറിച്ചു അതുകൊണ്ടുണ്ടാകുന്ന വിപത്തുകൾ വ്യക്തിയെയും, സമൂഹത്തെയും കാർന്നു തിന്നുന്ന മാരകമായ അസുഖങ്ങൾക്കും, അശാന്തി നിറഞ്ഞ, കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന, ഉത്തരവാദിത്വ ബോധം നഷ്ടമായി, ദിശാ ബോധമില്ലാത്ത സാമൂഹ്യ വിപത്തിലേക്കാണ് അത് നമ്മെ കൊണ്ടെത്തിക്കുകയെന്നും, ഇത്തരം അവസ്ഥകളിൽ നിന്നു നാം മാത്രം മാറിനിന്നാൽ പോരാ, ഇതിലേക്ക് ദ്ധിശതെറ്റിപോകുന്നവരേ അതിൽ നിന്നും പിന്തിരിപ്പിച്ചു,സമൂഹത്തിനു ആഘാ ധമേൽപ്പിക്കുന്ന ഇത്തരം പ്രവണതകളെ തടുക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘടിതരായി അണിചേരണമെന്നും ലഹരി വിരുദ്ധ ദിനാചാരണം ഉദ്ഘടനമദ്ധ്യേ പ്രസിഡന്റ്‌ മജീദ് ക ഴുങ്കിൽ അഭ്യർത്ഥിച്ചു,മെമ്പർ അക്‌ബർ പനച്ചിക്കൽ,
വിദ്യാർത്ഥികൾ, ഗിരിജ ടീച്ചർ, ഷീല ടീച്ചർ,പി ടി എ, പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ, സ്റ്റാഫ്‌ ബീന, അഹമ്മദ്‌ മൂതൂർ, മുജീബ് എന്നിവരും സംബന്ധിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button