EDAPPAL
ലോക രോഗ പ്രതിരോധ ദിന പരിപാടി സംഘടിപ്പിച്ചു
എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രത്തിനു ആഭിമുഖ്യത്തിൽ ലോക രോഗ പ്രതിരോധ ദിന പരിപാടി കണ്ടനകത്തു സംഘടിപ്പിച്ചു. കണ്ടനകം ജനകീയാരോഗ്യ കേന്ദ്രത്തിൽ വച്ചു നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു. കെ. ജി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പർ അബ്ദുൾ ഗഫൂർ ആശംസകൾ അറിയിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് അജിത, എം. എൽ.എച്ച് പി.അൽഫോൻസാ മാത്യു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രവീൺ എന്നിവർ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഒരു വയസ്സിനു താഴെയുള്ള കുട്ടികളുടെ എല്ലാ കുത്തി വയ്പ്പുകളും എടുത്തു മാതൃക കാണിച്ച അമ്മമാരുടെ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. ആശാ പ്രവർത്തകരായ സുമിത്ര , ലക്ഷ്മി, ജാനകി, ജ്യോതി, അംഗനവാടി ടീച്ചർ സുഭദ്ര എന്നിവർ പങ്കെടുത്തു.